തിരുവനന്തപുരം: സത്യസായി ബാബയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി പത്മനാഭസ്വാമി ക്ഷേത്രം ജീവനക്കാർക്കും സുരക്ഷയൊരുക്കുന്ന പൊലീസുകാർക്കും ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരള സദ്യയൊരുക്കി. ഇന്നലെ ഉച്ചയ്ക്ക് മഹാലക്ഷ്മി കല്യാണമണ്ഡപത്തിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ് സദ്യ വിളമ്പി തുടക്കം കുറിച്ചു. ട്രസ്റ്റ് എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ പരിപാടിക്ക് നേതൃത്വം നൽകി. ട്രസ്റ്റ് സീനിയർ വൈസ് ചെയർമാൻ കെ. ഗോപകുമാരൻ നായർ, ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളായ അഡ്വ. മുട്ടത്തറ വിജയകുമാർ, ശ്രീകാന്ത് പി. കൃഷ്ണൻ, ദീപ തുടങ്ങിയവർ പങ്കെടുത്തു. സത്യസായി ബാബയുടെ ജന്മദിനമായ 23ന് സായിഗ്രാമത്തിൽ സമൂഹവിവാഹവും സമൂഹ സദ്യയും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |