പാറശാല: തായ്ലൻഡിലെ ബാങ്കോക്കിൽ നടക്കുന്ന മ്യുതായ് ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന സുനിൽകുമാറിനെ പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. കുളത്തൂർ പഞ്ചായത്തിലെ നല്ലൂർവട്ടം സ്വദേശിയായ സുനിൽകുമാർ 2016, 2017, 2018 വർഷങ്ങളിൽ നടന്ന മത്സരങ്ങളിൽ കേരള ചാമ്പ്യൻഷിപ്പും നാഷണൽ ചാമ്പ്യൻഷിപ്പും നേടിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എസ്.കെ. ബെൻഡാർവിൻ സുനിൽകുമാറിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സോളമൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിനിതകുമാരി, മെമ്പർമാരായ അഡ്വ. രാഹിൽ ആർ. നാഥ്, ആദർശ് എസ്.ബി. കുമാർ, വൈ. സതീഷ്, സോണിയ, അനീഷ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |