ബാലരാമപുരം: കുട്ടികളിൽ ഹിന്ദി ഭാഷാ പഠനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സുരീലി ഹിന്ദി പദ്ധതിക്ക് നേമം ഗവ.യു.പി.എസിൽ തുടക്കമായി.യു.പി വിഭാഗത്തിലെ കുട്ടികൾക്ക് ഹിന്ദി ഭാഷയിലുള്ള ആശയ വിനിമയശേഷിയും സർഗാത്മക ശേഷിയും വികസിപ്പിക്കുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്. വീഡിയോ പ്രദർശനം, നിറം നൽകൽ, വായനാകാർഡുകൾ തയാറാക്കൽ, കവിതാ രചന, ഭാഷാകേളികൾ തുടങ്ങി എട്ട് പ്രവർത്തനങ്ങൾ കുട്ടികൾക്ക് ആദ്യഘട്ടത്തിൽ നൽകും. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസ് നിർവഹിച്ചു.പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ആർ.സുനു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം ഇ.ബി.വിനോദ് കുമാർ, ബി.ആർ.സി ട്രെയിനർ ദീപ, എസ്.എം.സി ചെയർമാൻ വി.മനു, വൈസ് ചെയർമാൻ ഉപനിയൂർ സുരേഷ്,ബി.കെ.ഉഷ,സ്റ്റാഫ് സെക്രട്ടറി എം.മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.ഹെഡ്മാസ്റ്റർ എ.എസ് മൻസൂർ സ്വാഗതവും ആശ.എം.എസ്.നായർ നന്ദിയും പറഞ്ഞു. കുട്ടികളുടെ നേതൃത്വത്തിൽ സ്വാഗത ഗീതാലാപനം,പ്രസംഗം,കവിതാലാപനം,ഗാനാലാപനം എന്നിവയും സംഘടിപ്പിച്ചു.ഒന്നാം ഘട്ടം 20 ന് അവസാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |