തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പരിശോധനാ നിരക്ക് വർദ്ധിപ്പിക്കുന്നതിനും കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളുടെ എണ്ണം കൂട്ടാനും തീരുമാനിച്ചു. ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. വൃദ്ധസദനങ്ങളിലും ജയിലുകളിലും കൊവിഡ് പരിശോധന വിപുലമാക്കും. കൊവിഡ് ക്ലസ്റ്ററുകൾ കണ്ടെത്തി വ്യാപനം നിയന്ത്രിക്കാനായി ഡോക്ടർമാരുടെ പ്രത്യേകം സംഘത്തിനും രൂപം നൽകി. ഒമിക്രോൺ ചികിത്സക്കായി സ്വകാര്യ ആശുപത്രികളുടെ കൂടി സഹകരണം തേടാനും തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |