വർക്കല: സംസ്ഥാനത്ത് പാൽവില വർദ്ധിപ്പിക്കാൻ ഉദ്ദേശമില്ലെന്ന് മന്ത്റി ചിഞ്ചുറാണി പറഞ്ഞു. വർക്കല ബ്ലോക്ക് പഞ്ചായത്തും വിവിധ ഏജൻസികളും ചേർന്ന് സംഘടിപ്പിച്ച ക്ഷീരകർഷകസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്റി. പാൽവില കൂട്ടുന്നതിന് പകരം കാലിത്തീറ്റയുടെ വില നിയന്ത്റിക്കാനും കാലിത്തീറ്റ നിർമ്മിക്കുന്ന അസംസ്കൃത വസ്തുക്കളുടെ ഉല്പാദനം വർദ്ധിപ്പിക്കാനുമാണ് ഉദ്ദേശിക്കുന്നതെന്നും അവർ പറഞ്ഞു. പച്ചപ്പുല്ല് വളർത്തുന്ന കർഷകർക്ക് 16000രൂപയുടെ സബ്സിഡി അനുവദിക്കും.
ഒ.എസ്.അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പ്രിയങ്കബിറിൽ, ഷീജ, ബീന, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ അക്ബർ, സുനിത എസ് ബാബു, സീനത്ത്, ബ്ലോക്ക് പഞ്ചായത്തംഗങ്ങലായ ഡി.എസ്.പ്രദീപ്, കുഞ്ഞുമോൾ, രജനിഅനിൽ, സുശീലൻ, ഷാലിബ്, ബെന്നി തുടങ്ങിയവർ സംസാരിച്ചു. വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിതാസുന്ദരേശൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |