നാഗർകോവിൽ: ഹോട്ടൽ ഉടമയുടെ വീട്ടിൽ നിന്ന് 72 പവൻ കവർന്ന സംഭവത്തിൽ ജോലിക്കാരായ രണ്ടുപേരെ പ്രത്യേക പൊലീസ് സംഘം അറസ്റ്റ് ചെയ്തു. നാഗർകോവിൽ, വാട്ടർ ടാങ്ക് റോഡ് സ്വദേശി അനന്ദന്റെ വീട്ടിൽ നിന്ന് കവർച്ച നടത്തിയ സംഭവത്തിലാണ് മൈലാടി സ്വദേശി നാഗരാജാന്റെ ഭാര്യ അനിത (40), അരക്കുവിള സ്വദേശി കുമാറിന്റെ ഭാര്യ മഹേശ്വരി എന്നിവർ അറസ്റ്റിലായത്. ഇന്നലെ ആയിരുന്നു സംഭവം. നാഗർകോവിൽ ഡി.എസ്.പി നവീൻകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ശരവണകുമാറിന്റെ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് മോഷണം പോയത്. പരാതിയുടെ അടിസ്ഥാനത്തിൽ നേഷമണി നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. പ്രതികളുടെ പക്കൽ നിന്ന് മോഷണ മുതൽ പൊലീസ് വീണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |