തിരുവനന്തപുരം: തലസ്ഥാനത്ത് ആധുനിക സൗകര്യങ്ങളോടെ ആരംഭിക്കുന്ന 'അമ്യൂസിയം' ഗാലറി ഒഫ് മോഡേൺ ആർട്ടിന്റെ ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. കൊവിഡ് കാലത്ത് വിദ്യാർത്ഥികൾക്കായി രാജ്യാന്തര തലത്തിൽ അമ്യൂസിയം ആർട് സയൻസ് സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധർ വിതരണം ചെയ്തു. എം.എൽ.എമാരായ വി.കെ.പ്രശാന്ത്, ജി.സ്റ്റീഫൻ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി.ആർ.അനിൽ,കൗൺസിലർ രാഖി രവികുമാർ,ആദ്യ പ്രദർശനത്തിന്റെ ക്യൂറേറ്റർ നിരഞ്ജന സുരേന്ദ്രൻ,അമ്യൂസിയം ട്രസ്റ്റ് അംഗം അജിത് കുമാർ.ജി എന്നിവർ സംസാരിച്ചു.
ചിത്രം, ശില്പം, ഇൻസ്റ്റലേഷൻ, വീഡിയോ ആർട്ട് തുടങ്ങി സമകാലീന കലകളുടെ വിവിധ രൂപങ്ങൾ പ്രദർശിപ്പിക്കുന്നതിനായാണ് അമ്യൂസിയം' ഗ്യാലറി ഒരുക്കിയിരിക്കുന്നത്.ആറ് മുറികളിലായി 1500 ചതുരശ്ര അടി സ്ഥലമാണ് ഗാലറിക്കുള്ളത്.എയർ കണ്ടീഷനിംഗ്,വീഡിയോ റൂം,മ്യൂസിയം ലൈറ്റിംഗ്, ഓപ്പൺ സ്പേസ്, ലൈബ്രറി, സുവനീർ ഷോപ്പ് തുടങ്ങിയ സൗകര്യങ്ങളോടെയാണ് ഗാലറി ഒരുക്കിയിട്ടുള്ളത്.അമ്യൂസിയം ഒരുക്കുന്ന പ്രദർശനങ്ങൾക്ക് പുറമേ ആർട്ടിസ്റ്റുകൾക്ക് ഗ്യാലറി ബുക്ക് ചെയ്ത് പ്രദർശനം സംഘടിപ്പിക്കാം.സന്ദർശകർക്ക് ചർച്ചകൾ നടത്താനും ചായകുടിച്ചിരുന്ന് സമയം ചെലവഴിക്കാനും സൗകര്യമുണ്ടാകും.രാവിലെ 11 മുതൽ രാത്രി 9 വരെയാണ് പ്രദർശന സമയം.തിങ്കൾ അവധിയായിരിക്കും.നിരഞ്ജന സുരേന്ദ്രൻ ക്യുറേറ്റ് ചെയ്യുന്ന 'ഫ്രം വേർ ഓൾ ദാറ്റ് സ്വെറ്റ്' എന്ന ദേശീയ കലാപ്രദർശനത്തോടെയാണ് ഗാലറിയുടെ പ്രവർത്തനം ആരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |