SignIn
Kerala Kaumudi Online
Friday, 20 September 2024 7.12 PM IST

കൈത്തറി ഫാഷൻ ഷോയ്‌ക്കായി പാർവതി ജയറാം റാമ്പിലെത്തി

Increase Font Size Decrease Font Size Print Page
yu

തിരുവനന്തപുരം: കേരള ഗെയിംസിനോടനുബന്ധിച്ച് വിവേഴ്സ് വില്ലേജിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൈത്തറി വസ്ത്രങ്ങളുടെ ഫാഷൻ ഷോ ശ്രദ്ധേയമായി. കനകക്കുന്നിൽ നടക്കുന്ന എക്‌സ്‌പോയുടെ ഭാഗമായാണ് ഫാഷൻ ഷോ സംഘടിപ്പിച്ചത്.

നടൻ ജയറാമിന്റെ ഭാര്യ പാർവതി റാമ്പിലെത്തിയത് ഏറെ ആകർഷകമായി. ട്രാൻസ് ആക്ടിവിസ്റ്റുകൾ, ഭിന്നശേഷിക്കാർ, വീട്ടമ്മമാർ, കുട്ടികൾ, പ്രായമായവർ, ദേശീയ തലത്തിൽ പ്രശസ്തരായ പ്രൊഫഷണൽ മോഡലുകൾ എന്നിവരുൾപ്പെടെ 250ലധികം മോഡലുകൾ കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി റാമ്പിൽ അണിനിരന്നു. കഴിവുള്ള കായികതാരങ്ങളെ രൂപപ്പെടുത്തുന്നതിനും അവർക്ക് പരിശീലനവും അവസരങ്ങളും അടിസ്ഥാന സൗകര്യങ്ങളും വർദ്ധിപ്പിക്കുന്നതിനുള്ള ഫണ്ട് ശേഖരണവുമാണ് ഇവന്റിന്റെ പ്രത്യേകതയെന്ന് ഷോ ഡയറക്ടർ ശോഭാ വിശ്വനാഥൻ അറിയിച്ചു. ലോക പ്രശസ്‌ത ഡിസൈനർമാരായ സഞ്ജന ജോൺ, രാജേഷ് പ്രതാപ് സിംഗ്, സീത പായൽ, സന്തോഷ് ഉർവശി കൗർ തുടങ്ങിയവരുടെ ഡിസൈനുകളും ഷോയുടെ മാറ്റ് കൂട്ടി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.