തിരുവനന്തപുരം: കൊവിഡിന് ശേഷം സംസ്ഥാനത്തെ ഐ.ടി കമ്പനികൾ സാധാരണ നിലയിലേക്ക് മാറുന്നതിന്റെ ഭാഗമായി ടെക്നോപാർക്കിലെ ആദ്യമെഗാ ഇവന്റ് "ഫയ:80" ഇന്ന് ഉച്ചയ്ക്ക് 2ന് ശേഷം ആരംഭിക്കുന്ന പരിപാടി നാളെ രാവിലെ 6വരെ നീണ്ടുനിൽക്കും. വിവിധ സാങ്കേതിക വിജ്ഞാനപ്രഭാഷണങ്ങൾ,ആശയസംവാദം,വിവിധ കലാപരിപാടികൾ തുടങ്ങിയവ നടക്കും. ഇതോടൊപ്പം ഗൂഗിൾ ഐ.ഒയുടെ ലൈവ് വാച്ച് പാർട്ടിയും ഉണ്ടായിരിക്കും.
ഗൗതം എസ്.ടി (ഡയറക്ടർ, ഗൈനഹോളിക് ഇന്റർനാഷ്ണൽ പ്രൈവറ്റ് ലിമിറ്റഡ്), ഡോ. കോശി പി.വൈദ്യൻ (സി.ഇ.ഒ, ട്രിവാൻഡ്രം എൻജിനിയറിംഗ് റിസർച്ച് പാർക്ക്) എന്നിവർ പരിപാടിക്ക് നേതൃത്വം നൽകും. ടെക് താത്പര്യക്കാർക്കും ഡെവലപ്പർ കമ്മ്യൂണിറ്റിക്കും അതിന്റെ ഭാഗമാകാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടെക് പ്രേമികൾക്ക് port80-91eventbrite.com ൽ സൗജന്യമായി രജിസ്റ്റർ ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |