തിരുവനന്തപുരം: സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ തുടക്കമിട്ട ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിക്ക് തിരക്കേറുന്നു.കൊവിഡ്, പ്രളയകാലങ്ങളിൽ വായിക്കാനെടുത്ത് യഥാസമയം തിരികെ നൽകാൻ കഴിയാതെ പോയ പുസ്തകങ്ങളും ആനുകാലികങ്ങളും ആകർഷകമായ ഇളവോടെ തിരികെ നൽകാം. 2021 മേയ് 31 വരെ വായിക്കാനെടുത്ത പുസ്തകങ്ങളും ആനുകാലികങ്ങളുമാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ കാലഘട്ടത്തിൽ തിരികെ നൽകേണ്ടിയിരുന്ന പുസ്തകങ്ങൾക്ക് പിഴ സംഖ്യയുടെ 20 ശതമാനവും ആനുകാലികങ്ങൾക്ക് 10 ശതമാനവും അടച്ചാൽ മതി.ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ പുസ്തകങ്ങളും ആനുകാലികങ്ങളും തിരികെ നൽകി പിഴ അടച്ച് കാർഡുകൾ തിരികെ വാങ്ങാം. ഈ സൗകര്യം ഓഗസ്റ്റ് 8 വരെ തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |