തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിലെ ഉന്നമനത്തിനായി കേരള സ്റ്റേറ്റ് സ്കൂൾ ടീചേഴ്സ് ഫ്രണ്ടിന്റെ (കെ.എസ്.എസ്.ടി.എഫ്) 21 നിർദ്ദേശങ്ങൾ അടങ്ങിയ അവകാശ പത്രിക കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി, മന്ത്രി വി. ശിവൻകുട്ടിക്ക് സമർപ്പിച്ചു. മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന ചടങ്ങിൽ കെ.എസ്.എസ്.ടി.എഫ് സംസ്ഥാന പ്രസിഡന്റ് ടോബിൻ കെ.അലക്സ്,സംസ്ഥാന കോഓർഡിനേറ്റർ പി. രാധാകൃഷ്ണക്കുറുപ്പ്, സീനിയർ വൈസ് പ്രസിഡന്റ് ജോർജ്കുട്ടി ജേക്കബ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പോരുവഴി ബാലചന്ദ്രൻ,കെ.ജെ. മെജോ മാസ്റ്റർ, സംസ്ഥാന സെക്രട്ടറി രാജൻ വി.പൊഴിയൂർ, സംസ്ഥാന കമ്മിറ്റി അംഗം സിനോലിൻ മയ്യനാട് തുടങ്ങിയവർ പങ്കെടുത്തു.വിഷയങ്ങൾ പഠിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി ഉറപ്പുനൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |