തിരുവനന്തപുരം: നാടകാചാര്യൻ പ്രൊഫസർ എൻ.കൃഷ്ണപിള്ളയുടെ 106ാം ജന്മവാർഷികത്തോടനുബന്ധിച്ച് നന്ദനം ബാലവേദി പതിനഞ്ചാമത് വാർഷിക സമ്മേളനം സംഘടിപ്പിച്ചു. ചലച്ചിത്ര സീരിയൽ താരം ലീല പണിക്കർ ഉദ്ഘാടനം ചെയ്തു.പ്രൊഫ.എൻ.കൃഷ്ണപിള്ള ഫൗണ്ടേഷൻ സെക്രട്ടറി ഡോക്ടർ എഴുമറ്റൂർ രാജരാജവർമ്മ അദ്ധ്യക്ഷത വഹിച്ചു.നന്ദനം ബാലവേദി പ്രസിഡന്റ് കൃഷ്ണേന്ദു, സെക്രട്ടറി അനശ്വര.ബി.എസ്,ഫൗണ്ടേഷൻ വൈസ് ചെയർമാൻ അനന്തപുരം രവി,ഫൗണ്ടേഷൻ ഭരണസമിതി അംഗവും നന്ദനം ബാലവേദി കൺവീനറുമായ രാജൻ വി.പൊഴിയൂർ, ഫൗണ്ടേഷൻ അംഗവും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ ഡോ.ബി.വി.സത്യനാരായണ ഭട്ട്,നന്ദനം ബാലവേദി ജോയിന്റ് സെക്രട്ടറി ഗൗരി എസ് നായർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |