തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമായി ചാല ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ സൈക്കിൾറാലി സംഘടിപ്പിച്ചു.ഫോർട്ട് ജനമൈത്രി പൊലീസ് സ്റ്റേഷൻ എസ്.ഐ സാബു സ്കൂൾ അങ്കണത്തിൽ റാലി ഫ്ളാഗ് ഓഫ് ചെയ്തു.വലിയശാല വാർഡ് കൗൺസിലർ കൃഷ്ണകുമാർ, പി.ടി.എ പ്രസിഡന്റ് സതീഷ് കുമാർ,എസ്.എം.സി ചെയർമാൻ ജെ.കെ.സേതുമാധവൻ എന്നിവരും അദ്ധ്യാപകരും റാലിക്ക് നേതൃത്വം നൽകി.എസ്.പി.സി, എൻ.എസ്.എസ് വിദ്യാർത്ഥികൾ സൈക്കിളിലും മറ്റു വിദ്യാർത്ഥികൾ കാൽനടയായും പങ്കെടുത്തു.ബോധവത്കരണ ക്ലാസുകളും വീട് കയറിയുള്ള പ്രചാരണ പ്രവർത്തനങ്ങളും മൈം അടക്കമുള്ള പരിപാടികളും തുടർന്നുവരുന്ന ആഴ്ചകളിൽ സംഘടിപ്പിക്കുമെന്ന് പ്രിൻസിപ്പൽ ഫെലീഷ്യ ചന്ദ്രശേഖരനും എച്ച്.എം സിന്ധുവും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |