തൃശൂർ: തൃശൂർ താലൂക്കിന്റെ ജനസമക്ഷം പരാതിപരാഹാര അദാലത്ത് കളക്ടറുടെ നേതൃത്വത്തിൽ 23ന് രാവിലെ പത്ത് മുതൽ സാഹിത്യ അക്കാഡമി ഹാളിൽ നടക്കും. അപേക്ഷകൾ മാർച്ച് 10 വരെ പൊതുജനങ്ങൾക്ക് നേരിട്ട് താലൂക്ക് ഓഫീസിൽ സമർപ്പിക്കാം. പരാതിപരിഹാര അദാലത്തിൽ റവന്യു, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം, സിവിൽ സപ്ലൈസ്, ആരോഗ്യം, സാമൂഹ്യനീതി വനിത ശിശുവികസനം, പൊതുമരാമത്ത് വകുപ്പ് (റോഡ്സ് വിഭാഗം), ഇറിഗേഷൻ,കേരള വാട്ടർ അതോറിറ്റി എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട അപേക്ഷകൾ സ്വീകരിക്കുന്നതാണ്. ഭൂമിയുടെ തരംമാറ്റുന്നതിനുള്ള അപേക്ഷകളും റേഷൻ കാർഡ് ബി.പി.എൽ ആക്കുന്നതിനുള്ള അപേക്ഷകളും (ചികിത്സാവശ്യത്തിനുളള പ്രയോറിറ്റി കേസ് അപേക്ഷകൾ സ്വീകരിക്കുന്നതാണ്) ലൈഫ് മിഷൻ പദ്ധതിയിലേക്കുള്ള അപേക്ഷകളും സ്വീകരിക്കുന്നതിനാൽ അദാലത്തിൽ സ്വീകരിക്കുന്നതല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |