അതിരപ്പിള്ളി: വാഴച്ചാലിൽ പുഴയിൽ കടുവകൾ ഇറങ്ങി നടന്നു. രണ്ടുദിവസം മുൻപാണ് വെള്ളം കുറവായിരുന്നപ്പോൾ കടുവകളെ കണ്ടത്. പുഴയുടെ എറണാകുളം ഭാഗത്ത് കാട്ടിൽ നിന്നാണ് ഇവ ഇറങ്ങിയത്. ഇക്കര നിന്ന യുവാക്കൾ ദൃശ്യം പകർത്തുകയായിരുന്നു. ആളനക്കം അറിഞ്ഞതോടെ കടുവകൾ തിരിച്ചു കാട്ടിലേക്ക് പോയി. കടുവകളുടെ സാന്നിദ്ധ്യമുള്ള മേഖലയാണ് വാഴച്ചാൽ. രാത്രികാലങ്ങളിൽ വാഹന യാത്രക്കാർ മലയോരത്ത് കടുവകളെ കണ്ടിരുന്നു. മാസങ്ങൾക്ക് മുമ്പ് വെറ്റിലപ്പാറയിൽ നാട്ടുകാരുടെ വളർത്തു പശുക്കളെ ആക്രമിച്ച് കൊന്നത് കടുവകളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പറമ്പിക്കുളം കടുവാ സങ്കേതത്തിൽ നിന്നും എത്തുന്നതാണ് ഇവയെന്ന് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |