തൃശൂർ: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ. ഗേൾസ് സ്കൂളിൽ ലോക പരിസ്ഥിതി ദിനാഘോഷം പി. ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് കെ.പി. ബിന്ദു അദ്ധ്യക്ഷയായി. ചീഫ് എൻവയൺമെന്റ് എൻജിനിയർ പി.കെ. ബാബുരാജ് , ഡോ. ദീപു ശിവദാസ്, ഡോ. പി.എൻ. ജഗദീഷ്കുമാർ, റോണി സി. ഫ്രാൻസിസ് എന്നിവർ കുട്ടികൾക്ക് പരിസ്ഥിതി ക്ളാസെടുത്തു. ബോർഡ് അംഗം കെ. രവീന്ദ്രൻ, പ്രിൻസിപ്പൽ കെ.ആർ. സ്മിത, വി.എം. നിഷ എന്നിവർ പ്രസംഗിച്ചു. മത്സര വിജയികൾക്ക് എൻവയൺമെന്റ് എൻജിനീയർ വി. സുചിത്ര സമ്മാനം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |