തൃശൂർ: തൊഴിൽ, വനിതാ ശിശു വികസന വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ബാലവേല 0.01 ശതമാനമാണെങ്കിലും ഇതര സംസ്ഥാനങ്ങളിൽ 22 ശതമാനം വരെയാണ്. എ.ഡി.എം ടി.മുരളി അദ്ധ്യക്ഷനായി. തുടർന്ന് ബാലവേല വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബാലവേല വിരുദ്ധ ദിനം സ്റ്റിക്കർ പ്രകാശനം ചെയ്തു. സി.ഡബ്ല്യു.സി അംഗം അഡ്വ.എ.എം.സിമ്മി ബോധവത്കരണ ക്ലാസ് നയിച്ചു. ജ്വല്ലറി മാനുഫാക്ചർ അസോസിയേഷൻ പ്രസിഡന്റ് രവി ചെറുശ്ശേരി, ജില്ലാ ലേബർ ഓഫീസർ എം.എം.ജോവിൻ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ സി.ജി.ശരണ്യ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |