പേരാമംഗലം: പേരാമംഗലം ശ്രീദുർഗാ വിലാസം സ്കൂളിലെ പൂർവ വിദ്യാർത്ഥികളായ ബെഞ്ചമിൻ മാത്യു ജോർജ്, ഹാദി അഹമ്മദ് എന്നീ വോളി താരങ്ങൾ ഇന്ത്യൻ ആർമി ടീമിലേക്ക്. കായികമികവ് പരിഗണിച്ച് മദ്രാസ് റജിമെന്റിലേക്കാണ് നിയമനം ലഭിച്ചത്. അദ്ധ്യാപകരും വിദ്യാർത്ഥികളും ഇരുവരെയും അഭിനന്ദിച്ചു. സ്കൂൾ അസംബ്ലിയിൽ പ്രധാനാദ്ധ്യാപകൻ എം.എസ്. രാജു, സ്കൂൾ ലീഡർ കെ.യു. പാർവതി, സീനിയർ അദ്ധ്യാപിക വി.ബി. ഹണി എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. ബെഞ്ചമിൻ മാത്യു കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശിയും ഹാദി അഹമ്മദ് മലപ്പുറം വേങ്ങര സ്വദേശിയുമാണ്. ആദ്യ നിയമനം ഗുജറാത്തിലെ ജാം നഗറിലാണ്. ജൂൺ 19ന് ഇവർ സൈനിക സേവനം ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |