നന്തിപുലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്തിപുലം യൂണിറ്റ് വാർഷിക പൊതുയോഗവും, തിരഞ്ഞെടുപ്പും നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ സെബാസ്റ്റ്യൻ മഞ്ഞളി, കൺവീനർ പി.ജി. രഞ്ജിമോൻ എന്നിവർ ഉന്നത വിജയം നേടിയ അംഗങ്ങളുടെ വിദ്യാർത്ഥികളെ ആദരിച്ചു. ഭാരവാഹികൾ: കെ.സി. ഗോപാലൻ (പ്രസിഡന്റ്), സുമേഷ് നിവേദ്യം (സെക്രട്ടറി), സജിത ഗോപിനാഥ് (ട്രഷറർ), എം.ജി. സുനിൽ (വൈസ് പ്രസിഡന്റ്), എൻ.കെ. ബിജു (ജോയിന്റ് സെക്രട്ടറി).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |