തൃശൂർ : ടെക്സ്റ്റൈൽ രംഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾ കനത്ത വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ആർ.ചന്ദ്രശേഖരൻ. ടെക്സ്റ്റൈൽ വർക്കേഴ്സ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.സുരേന്ദ്രൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്ര - സംസ്ഥാന സർക്കാരുകൾ, തൊഴിലാളി വിരുദ്ധ നടപടികളുമായിട്ടാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് വി.വി.ശശി അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ കെ.ഉദയകുമാർ, വി.വത്സരാജ്, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി, ജോണി ജോസ് നാലപ്പാട്ട്, വി.എ.ഷംസുദ്ദീൻ, ജോൺസൻ ആവോക്കാരൻ, കെ.എൻ.നാരായണൻ എന്നിവർ പ്രസംഗിച്ചു. ടെക്സ്റ്റൈൽ തൊഴിലാളിക്കുള്ള അവാർഡ് വി.വത്സരാജിന് ചന്ദ്രശേഖരൻ സമ്മാനിച്ചു. വിരമിക്കുന്ന ജോണി ജോസ് നാലപ്പാട്ടിനെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |