തൃശൂർ : ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് എം.എസ്.ഡബ്ള്യു വിദ്യാർത്ഥികൾ ഫീൽഡ് വിസിറ്റിന്റെ ഭാഗമായി വിയ്യൂർ സെൻട്രൽ ജയിൽ ആശുപത്രി സന്ദർശിച്ചു. ചികിത്സാ സംവിധാനങ്ങൾ മനസിലാക്കി. ഐസോലേഷൻ വാർഡിന്റെ മുറ്റത്ത് പനിനീർ തൈകൾ നട്ടു. മാനസിക രോഗത്തിന് മരുന്നു കഴിക്കുന്നവരെ പാർപ്പിച്ച വാർഡിൽ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. ജയിൽ സൂപ്രണ്ട് കെ.അനിൽ കുമാർ ജയിൽ ഭരണ സംവിധാനത്തെ കുറിച്ച് വിശദീകരിച്ചു. ജോയിന്റ് സൂപ്രണ്ട് അഖിൽ, ഹാരിസ്, ജയിൽ മെഡിക്കൽ ഓഫീസർ ഡോ.സുരേഷ്, വെൽഫെയർ ഓഫീസർ ബേസിൽ ജോസഫ്, അസി. സൂപ്രണ്ട് സി.കെ.ഷാജി സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |