കള്ളുഷാപ്പുകൾ തുറക്കാൻ നടപടി സ്വീകരിക്കണം. ബി.എം.എസ്
Sunday 10 May 2026 12:00 AM IST
തൃശൂർ: ചേർപ്പ് റേഞ്ചിലെ കള്ള് ഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കിയതുമൂലം അടഞ്ഞു കിടക്കുന്ന കള്ള് ഷാപ്പുകൾ തുറക്കാൻ നടപടി സ്വീകരിക്കണമെന്ന് ബി.എം.എസ്. പുതിയ ചെത്തുതൊഴിലാളികളെ നിയമിച്ച് ശുദ്ധമായ കള്ള് ഉത്പാദിപ്പിച്ച് വിൽപ്പന നടത്താൻ തയ്യാറാവാതെ അനധികൃത മാർഗ്ഗത്തിലൂടെ കള്ളുഷാപ്പുകൾ നടത്തുന്നമൂലം കള്ളുഷാപ്പകൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണ്. ഇതിനെതിരെ ശക്തമായ സമരങ്ങൾ സംഘടിപ്പിക്കാൻ ജില്ലാ ടോഡി ആൻഡ് അബ്കാരി മസ്ദൂർ സംഘം തീരുമാനിച്ചു.സേതു തിരുവെങ്കിടം ഉദ്ഘാടനം ചെയ്തു. കെ,ഹരിഷ് അദ്ധ്യക്ഷത വഹിച്ചു. എ.സി കൃഷ്ണൻ, എം.ബി സുധിഷ്, വി.ടി രാജീവ് , എസ്.വി. പ്രമദാസ് , പി.പി .മുരളി എന്നിവർ സംസാരിച്ചു.