എസ്.എസ്.എൽ.സി: ജില്ലയിൽ 98.83 % വിജയം

Saturday 16 May 2026 12:38 AM IST

  • വിജയ ശതമാനം കുറഞ്ഞു

തൃശൂർ: എസ്.എസ്.എൽ.സി പരീക്ഷാഫലം പുറത്തുവന്നപ്പോൾ ജില്ലയ്ക്ക് 98.83 ശതമാനം വിജയം. 2025ൽ 99.48 ശതമാനമായിരുന്നു വിജയം. പരീക്ഷയെഴതിയ 34,831 വിദ്യാർത്ഥികളിൽ 34,423 പേരും തുടർപഠനത്തിന് യോഗ്യത നേടി. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ 10,265 വിദ്യാർത്ഥികളും തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ 9,616 പേരും ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ 14,542 പേരും വിജയിച്ചു.

722 ആൺകുട്ടികളും 1,620 പെൺകുട്ടികളും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. പൊതുവിഭാഗത്തിൽ 8,585 പേരും എസ്.സി വിഭാഗത്തിൽ 4,391 പേരും എസ്.ടി വിഭാഗത്തിൽ 139 പേരും ഒ.ബി.സി വിഭാഗത്തിൽ 20,404 പേരും ഒ.ഇ.സി വിഭാഗത്തിൽ 904 പേരുമാണ് തുടർപഠനത്തിന് യോഗ്യത നേടിയത്.

ജില്ലയിൽ ആകെ 54 സർക്കാർ വിദ്യാലയങ്ങളും 76 എയ്ഡഡ് സ്‌കൂളുകളും 28 അൺ എയ്ഡഡ് സ്‌കൂളുകളും 100 ശതമാനം വിജയം കരസ്ഥമാക്കി. വിദ്യാഭ്യാസ ജില്ലകളിൽ ഇരിങ്ങാലക്കുട 99.52%, ചാവക്കാട് 99.97%, തൃശൂർ 99.4% എന്നിങ്ങനെയാണ് വിജയ ശതമാനം.

2026 - 98.83% 2025 - 99.48%

എല്ലാ വിഷയത്തിലും എ പ്ലസ്

ആകെ - 2342 ആൺ - 722 പെൺ - 1,620

നൂറുശതമാനം വിജയം നേടിയ സ്‌കൂളുകൾ - 158

വിജയികളിങ്ങനെ...

പരീക്ഷയെഴതിയവർ - 34,831 ഉപരിപഠന യോഗ്യത നേടിയവർ - 34,423 ആൺ - 17566 പെൺ - 16857