ഇ.എ.ജബ്ബാറിന് പുരസ്‌കാരം
Saturday 16 May 2026 12:46 AM IST
തൃശൂർ: പ്രഥമ യുക്തിവിചാരം ജോസ് സ്മാരക പുരസ്‌കാരം യുക്തിവാദിയും സ്വതന്ത്ര ചിന്തകനുമായ ഇ.എ.ജബ്ബാറിന്. 10,000 രൂപയും ഫലകവുമാണ് പുരസ്‌കാരം. കേരള യുക്തിവാദി സംഘം ജില്ലാ കമ്മിറ്റി എ.വി.ജോസിന്റെ കുടുംബാംഗങ്ങളുടെ സഹകരണത്തോടെയാണ് പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുള്ളത്. നാളെ ഉച്ചയ്ക്ക് രണ്ടിന് ചെമ്പുക്കാവ് പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ പ്രൊഫ. ഹമീദ് ചേന്നമംഗല്ലൂർ അവാർഡ് സമ്മാനിക്കും. അഡ്വ. രാജഗോപാൽ വാകത്താനം ക്യാഷ് അവാർഡ് സമർപ്പിക്കും. അഡ്വ. സി.ജെ.അമൽ അനുസ്മരണം നടത്തും. വാർത്താ സമ്മേളനത്തിൽ ടി.കെ.ശക്തിധരൻ, ഇ.ഡി.ഡേവിസ്, സി.ചന്ദ്രബാബു, സജ്ജൻ കാക്കനാട് എന്നിവർ പങ്കെടുത്തു.