ഹോളിഗ്രേസിൽ ശിൽപ്പശാല
Wednesday 20 May 2026 12:11 AM IST
മാള: ഹോളിഗ്രേസ് അക്കാഡമി ഒഫ് മാനേജ്‌മെന്റ് സ്റ്റഡീസ് സംഘടിപ്പിക്കുന്ന ആറ് ദിവസത്തെ ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം 26 മുതൽ 31 വരെ നടക്കും. എ.ഐ ടൂൾസ് ഫോർ എഡ്യൂക്കേറ്റേഴ്‌സ്: ഫ്രം ക്ലാസ് റൂം ടു പബ്ലിക്കേഷൻ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ശിൽപ്പശാലയ്ക്ക് ഡോ. ശൈലേഷ് ശിവനും നോബി കെ.സുദർശനും നേതൃത്വം നൽകും. ഓൺലൈൻ, ഓഫ്‌ലൈൻ രീതികളിലായി നടക്കുന്ന വർക്ക്‌ഷോപ്പിന്റെ ഓഫ്‌ലൈൻ രജിസ്‌ട്രേഷൻ ഫീസ് 1500 രൂപയും ഓൺലൈൻ രജിസ്‌ട്രേഷൻ ഫീസ് 500 രൂപയുമാണ്. ഫോൺ: 9539775653, 9447210561.