SignIn
Kerala Kaumudi Online
Thursday, 19 September 2024 4.51 AM IST

ബി വാക്സ് - ശാസ്ത്രമാണ് സത്യം: കന്യാകുമാരി- കാസർകോട് സൈക്കിൾ സന്ദേശ യാത്രയ്ക്ക് തുടക്കം

Increase Font Size Decrease Font Size Print Page
yathra

ബി വാക്‌സ് - ശാസ്ത്രമാണ് സത്യം എന്ന സന്ദേശയാത്ര കെ.എസ്. ജയ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.

കൊടുങ്ങല്ലൂർ: അതിജീവനത്തിനായി പൊരുതുന്ന മനുഷ്യർക്ക് ഐക്യദാർഢ്യവുമായി ബി വാക്‌സ് - ശാസ്ത്രമാണ് സത്യം എന്ന സന്ദേശവുമായി ആനാപ്പുഴ പണ്ഡിറ്റ് കറുപ്പൻ വായനശാല യുവജന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ കന്യാകുമാരി മുതൽ കാസർകോട് വരെ സൈക്കിൾ യാത്ര നടത്തുന്നു.

എൻജിനിയറിംഗ്, ഐ.ടി.ഐ തുടങ്ങി പ്രൊഫഷണൽ വിദ്യാർത്ഥികളായ അലൻ ജോഷി, അക്ഷധ് കെ. ബാബു, ജീബിൻ ഷാജി, അനന്തപത്മനാഭൻ മഠത്തിൽ എന്നിവരാണ് സൈക്കിളിൽ സന്ദേശ യാത്ര ആരംഭിച്ചത്. അന്ധവിശ്വാസങ്ങളുടെയും, അനാചാരങ്ങളുടെയും പേരിൽ വാക്‌സിൻ എടുക്കാൻ മടിക്കുന്നവരെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി ശാസ്ത്രത്തിലൂടെയാണ് നാം പുരോഗതി കൈവരിച്ചതെന്ന സന്ദേശം പ്രചരിപ്പിക്കുകയാണ് സൈക്കിൾ യാത്രയുടെ ലക്ഷ്യം.

ബുധനാഴ്ച രാവിലെ പത്തിന് ആനാപ്പുഴ പണ്ഡിറ്റ് കറുപ്പൻ വായനശാലാ അങ്കണത്തിൽ ചേർന്ന യാത്രഅയപ്പ് യോഗം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.എസ്. ജയ ഫ്‌ളാഗ് ഓഫ് ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റും എറിയാട് പഞ്ചായത്ത് പ്രസിഡന്റുമായ കെ.പി. രാജൻ അഭിനന്ദന സന്ദേശം നൽകി. ഗ്രാമദീപം ക്ലബ് പ്രസിഡന്റ് സി.എസ്. അനിൽകുമാർ അദ്ധ്യക്ഷനായി. വായനശാലാ സെക്രട്ടറി യു.ടി. പ്രേംനാഥ്, പി.കെ. വത്സൻ എന്നിവർ സംസാരിച്ചു.

ബോധവത്കരണ സൈക്കിൾ യാത്ര

സംസ്ഥാവനത്തെ 144 നിയോജക മണ്ഡലങ്ങളിലും 29 ദിവസം കൊണ്ട് സഞ്ചരിച്ച് സന്ദേശ യാത്ര പൂർത്തീകരിക്കാനാണ് ഉദ്ദേശ്യം. യാത്രയ്ക്കിടയിൽ പ്രൊഫഷണൽ വിദ്യാർഥികൾ ക്ലാസുകൾ ഓൺലൈനായി അറ്റൻഡ് ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.