തൃശൂർ: ആർദ്രതയേക്കാൾ അടിയുലച്ചിലുകളുടെ ലോകമാണ് കവിതയുടേതെന്നും അകത്തെ ഇരുട്ടിനെ പ്രകാശിപ്പിക്കലാണ് കവിതകളെന്നും സുനിൽ പി. ഇളയിടം പറഞ്ഞു. അൻവർ അലിക്ക് അയനം എ. അയ്യപ്പൻ കവിതാ പുരസ്കാരം സമർപ്പിക്കുകയായിരുന്നു അദ്ദേഹം. എല്ലാ കലാസാംസ്കാരിക പ്രവർത്തനങ്ങളും വലിയ രാഷ്ട്രീയ ജാഗ്രത ആവശ്യപ്പെടുന്ന കാലത്തിലൂടെയാണ് സമൂഹം കടന്നുപോകുന്നതെന്നും സുനിൽ പി. ഇളയിടം പറഞ്ഞു. അയനം ചെയർമാൻ വിജേഷ് എടക്കുന്നി അദ്ധ്യക്ഷനായി. ഇ.പി. രാജഗോപാലൻ, പി.എൻ. ഗോപീകൃഷ്ണൻ, അനു പാപ്പച്ചൻ, കുഴൂർ വിത്സൻ, സുബീഷ് തെക്കൂട്ട്, ടി.ജി. അജിത എന്നിവർ സംസാരിച്ചു. അൻവർ അലി മറുപടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |