തൃശൂർ : സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിന് ആചരിക്കുന്ന അന്താരാഷ്ട്ര ദിനാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം തൃശൂർ ഗവ. ലാ കോളേജിൽ ജില്ലാ കളക്ടർ ഹരിത വി. കുമാർ നിർവഹിച്ചു. പ്രചാരണത്തിന്റെ ഭാഗമായി മനുഷ്യാവകാശ ദിനമായ ഡിസംബർ 10 വരെ വിവിധ പരിപാടികൾ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് തൃശൂർ തെക്കേ ഗോപുരനടയിൽ നിന്ന് ആരംഭിച്ച സൈക്കിൾ റാലി അസിസ്റ്റന്റ് കമ്മിഷണർ പി.കെ. രാജു ഫ്ളാഗ് ഓഫ് ചെയ്തു. ലാ കോളേജ് പ്രിൻസിപ്പൽ ജയദേവൻ വി. ആർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ മീര പി, എ.എം.എച്ച്.എ ഡയറക്ടർ പി. ഭാനുമതി ടീച്ചർ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ മഞ്ജു പി.ജി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |