SignIn
Kerala Kaumudi Online
Thursday, 19 September 2024 4.38 AM IST

പശ്ചിമഘട്ടത്തിലും ഹിമാലയത്തിലുമുളള ആറ് അപൂർവ സസ്യങ്ങളുമായി ഗവേഷകർ

Increase Font Size Decrease Font Size Print Page
munnar

തൃശൂർ: പശ്ചിമഘട്ടത്തിൽ നിന്നും വടക്കുകിഴക്കൻ ഹിമാലയനിരകളിൽ നിന്നുമായി ആറ് പുതിയ സസ്യങ്ങളെ തിരിച്ചറിഞ്ഞ് കലിക്കറ്റ് സർവകലാശാലയിലെ ഗവേഷക സംഘം. സംരക്ഷണ പ്രാധാന്യമുള്ളവയുടെ പട്ടികയിലുള്ളതാണിവ. സസ്യശാസ്ത്ര വിഭാഗം പ്രൊഫസർ ഡോ. സന്തോഷ് നമ്പിയുടെ നേതൃത്വത്തിലാണ് കണ്ടെത്തൽ. 1909 ൽ എ. മീബോൾഡ് പീരുമേട്ടിൽ നിന്നും ശേഖരിച്ച ബർമാനിയ ഇൻഡിക്ക എന്ന സസ്യത്തെ 110 വർഷങ്ങൾക്ക് ശേഷം മീനുളിയാൻപാറയിൽ നിന്നും കണ്ടെത്തിയതും ശ്രദ്ധയമായി. ഇവയുടെ വിവരങ്ങൾ അന്താരാഷ്ട്ര ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഹെൻകെലിയ ഖാസിയാന

ചേമഞ്ചേരി സ്വദേശി എം.കെ. അഖിൽ, ഒല്ലൂർ സ്വദേശി വിഷ്ണു മോഹൻ എന്നിവരാണ് ഹെൻകെലിയ ജനുസിൽ പെട്ട സസ്യത്തെ മേഘാലയയിലെ ഈസ്റ്റ് ഖാസി ജില്ലയിൽ നിന്ന് കണ്ടെത്തിയത്. ഇതളുകളുടെ ഉൾവശത്തായുള്ള സ്തരങ്ങളാണ് സവിശേഷത.

സോണറില കൊങ്കനെൻസിസ്

മെലാസ്റ്റോമെറ്റേസിയെ സസ്യകുടുംബത്തിലെ 'സുന്ദരിയില' എന്നറിയപ്പെടുന്ന സോണറില ജനുസിലുള്ളത്. സൗത്ത് ഗോവ സാൽസെറ്റ് താലൂക്കിലെ ചന്ദ്രേശ്വർ മലയിൽ നിന്നും കണ്ടെത്തിയ ചെറിയ കിഴങ്ങുകളോടു കൂടിയതാണിത്. ചേലക്കര സ്വദേശിനി എസ്. രശ്മി, ഗോവ യൂണിവേഴ്‌സിറ്റി ബോട്ടണി ഗവേഷക പി.എഫ്. അക്ഷത്ര എന്നിവരാണ് തിരിച്ചറിഞ്ഞത്.

ഇമ്പേഷ്യൻസ് രക്തകേസര

ഇടുക്കിയിലെ സപുഷ്പി സസ്യങ്ങളുടെ ക്രോഡീകരണവുമായി ബന്ധപ്പെട്ട ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ പ്രോജക്ടിന്റെ ഭാഗമായി ഗവേഷകരായ വിഷ്ണു മോഹൻ, ഡാനി ഫ്രാൻസിസ്, ദിവ്യ കെ. വേണുഗോപാൽ എന്നിവർ ഉൾപ്പെടുന്ന സംഘം മൂന്നു പുതിയ സസ്യങ്ങളെ കണ്ടെത്തി. കാശിത്തുമ്പ കുടുംബത്തിൽ പെട്ട ഇമ്പേഷ്യൻസ് രക്തകേസരയാണ് അതിലൊന്ന്. ചുവന്ന നിറത്തോടുകൂടിയ കേസരങ്ങളുള്ളതാണ്.

ബർമാനിയ മൂന്നാറെൻസിസ്

ബർമാനിയേസിയെ കുടുംബത്തിൽപ്പെട്ട ബർമാനിയ മൂന്നാറെൻസിസ്, മൂന്നാറിലാണ് കണ്ടെത്തിയത്. വീതി കുറഞ്ഞ ചിറകോടു കൂടിയ പുഷ്പങ്ങളും, ഉള്ളിലേക്ക് മടങ്ങിയിരിക്കുന്ന ഇതളരികുകളുമുള്ളതാണ്.

പാരസൊപൂബിയ രാഘവേന്ദ്രെ

മതികെട്ടാൻചോലയിൽ നിന്ന് കണ്ടെത്തിയ പാരസൊപൂബിയ രാഘവേന്ദ്രെയുടെ പ്രത്യേകതകൾ ദളം, വിദളം, വിത്തുകൾ എന്നിവയാണ്. സസ്യശാസ്ത്രജ്ഞനായ ഡോ. ആർ. രാഘവേന്ദ്ര റാവുവിനോടുള്ള ബഹുമാന സൂചകമായിട്ടാണ് ഈ പേര്.

എരിയോക്കോളൻ സഞ്ജപ്പേ

ഡോ. സന്തോഷ് നമ്പിയും അഖിലും ചേർന്ന് വയനാട് പെരിയയിൽ നിന്നാണ് എരിയോക്കോളൻ ജനുസിൽപെട്ട സസ്യത്തെ കണ്ടെത്തി. ഇന്ത്യൻ സസ്യശാസ്ത്രജ്ഞനായ ഡോ.എം. സഞ്ജപ്പയോടുള്ള ബഹുമാനസൂചകമായി പേരിട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR, PLANTS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.