തൃശൂർ: സി.പി.എം ജില്ലാ സമ്മേളനത്തിന് ഒരുക്കങ്ങൾ തുടങ്ങി. സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ യോഗം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എ.സി. മൊയ്തീൻ അദ്ധ്യക്ഷനായി. യു.പി. ജോസഫ് സ്വാഗതവും പി.കെ. ഷാജൻ നന്ദിയും പറഞ്ഞു. സംഘാടക സമിതി ഭാരവാഹികളായി കേന്ദ്ര കമ്മിറ്റി അംഗം കെ. രാധകൃഷ്ണൻ, ബേബി ജോൺ, ഡോ. ആർ. ബിന്ദു, എം.എം. വർഗീസ്, മേയർ എം.കെ. വർഗീസ് (രക്ഷാധികാരികൾ), എ.സി. മൊയ്തീൻ (ചെയർമാൻ), യു.പി. ജോസഫ് (ജനറൽ കൺവീനർ), പി.കെ. ഷാജൻ (ട്രഷറർ) എന്നിവരെ 501 അംഗ സമിതി രൂപീകരിച്ചു.
സബ് കമ്മിറ്റി ഭാരാവാഹികൾ: സാമ്പത്തികം- എം.കെ. കണ്ണൻ (ചെയർമാൻ), പി.കെ. ഷാജൻ (കൺവീനർ), ഫുഡ് ആൻഡ് അക്കമഡേഷൻ-എൻ.ആർ. ബാലൻ (ചെയർമാൻ), കെ.കെ. രാമചന്ദ്രൻ (കൺവീനർ), പ്രചാരണം-പി.കെ. ബിജു (ചെയർമാൻ), കെ.വി. അബ്ദുൾ ഫഹിമാൻ (കൺവീനർ), മെഡിക്കൽ,വളണ്ടിയർ-പി.കെ. ഡേവിസ് (ചെയർമാൻ), കെ. രവീന്ദ്രൻ (കൺവീനർ), സ്റ്റേജ്, ഡെക്കറേഷൻ- മുരളി പെരുനെല്ലി (ചെയർമാൻ), സേവ്യർ ചിറ്റിലപ്പിള്ളി (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. ജനുവരി 21, 22, 23 തീയതികളിൽ തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിലാണ് സമ്മേളനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |