SignIn
Kerala Kaumudi Online
Thursday, 19 September 2024 12.36 AM IST

ഒമിക്രോൺ, ആറ് പേർക്ക് കൂടി : 342 പേർക്ക് കൊവിഡ്

Increase Font Size Decrease Font Size Print Page
omicrone

  • കുട്ടികൾക്കുള്ള വാക്‌സിൻ വിതരണം ഇന്ന് മുതൽ

തൃശൂർ : ഒമിക്രോൺ രോഗികളുടെ എണ്ണം കൂടുന്നതിന് ഒപ്പം കൊവിഡ് രോഗികളുടെ എണ്ണവും കൂടുന്നു. ഇന്നലെ ആറു പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. യു.എ.ഇ, സ്വീഡൻ എന്നീ രാജ്യങ്ങളിൽ നിന്ന് വന്നവർക്കും ഒരാൾക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതുവരെ 17 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. 342 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇരുനൂറിൽ താഴെ രോഗികളുടെ എണ്ണമെത്തിയതാണ് ഒറ്റയടിക്ക് മൂന്നൂറ് കടന്നത്. 35 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,986 ആണ്. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,50,811 ആണ്. 5,45,675 പേരാണ് ആകെ രോഗമുക്തരായത്. ഞായറാഴ്ച സമ്പർക്കം വഴി 333 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

കുട്ടികൾക്കുള്ള വാക്‌സിനേഷൻ ഇന്ന് മുതൽ

പതിനഞ്ച് വയസിനും 18 വയസിനും മദ്ധ്യേയുള്ളവർക്കുള്ള വാക്‌സിനേഷൻ ഇന്ന് മുതൽ ആരംഭിക്കും. രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12 വരെ ജില്ലയിലെ 36 കേന്ദ്രങ്ങളിലാണ് വാക്‌സിൻ വിതരണം നടക്കുക. നാളെ മുതൽ 117 കേന്ദ്രങ്ങളിലും വിതരണം ഉണ്ടാകും. 42,000 ഡോസാണ് ആദ്യഘട്ടത്തിൽ ലഭിക്കുക. 1.25 ലക്ഷം പേർക്കാണ് വാക്‌സിൻ വിതരണം ചെയ്യാനുള്ളത്. കുട്ടികൾക്ക് കോവാക്‌സിനാണ് നൽകുക.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR, OMICRONE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.