SignIn
Kerala Kaumudi Online
Thursday, 19 September 2024 1.29 PM IST

പരാതിയുമായി എത്തിയ സ്ത്രീ, ഫയൽകൊണ്ട് തഹസിൽദാറുടെ തലയ്ക്കടിച്ചു

Increase Font Size Decrease Font Size Print Page
thahzildar

ചാലക്കുടി: ഭൂമി സംബന്ധമായ പരാതിയുമായി ചാലക്കുടി താലൂക്ക് ഓഫീസിലെത്തിയ സ്ത്രീ ഫയൽകൊണ്ട് തഹസിദാറുടെ തലയ്ക്കടിച്ചു. എൽ.ആർ. തഹസിദാർ കെ. മധുസൂദനനെയാണ് ഭർത്താവിനോടൊപ്പം വന്ന സ്ത്രീ ആക്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് കുറ്റിച്ചിറ കാടുകുറ്റി വീട്ടിൽ സജീവൻ, ഭാര്യ ഷീല എന്നിവർക്കെതിരെ പൊലിസ് കേസെടുത്തു. സജീവന്റെ കുറ്റിച്ചിറയിലുള്ള ഭൂമിയുടെ വഴിയുമായി തർക്കം നിലനിൽക്കുന്നുണ്ട്. സജീവൻ നൽകിയ പരാതിയിൽ താലൂക്ക് ഓഫീസിൽ നിന്നും വില്ലേജ് ഓഫീസിലേക്ക് റിപ്പോർട്ട് നിൽകുന്നതിന് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. പ്രസ്തുത റിപ്പോർട്ട് താലൂക്ക് ഓഫീസിൽ ശനിയാഴ്ച എത്തിയെങ്കിലും തഹസിൽ ദാർ നടപടി സ്വീകരിച്ചിരുന്നില്ല. ഇന്നലെ രാവിലെ 11 മണിയോടെ ഓഫീസിലെത്തിയ ദമ്പതികൾ തങ്ങളുടെ പരാതി ഫയൽ വൈകിപ്പിക്കാതെ പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടു. സജീവൻ ബഹളം വയ്ക്കുകയും ചെയ്തു. ഇതിനിടെയായിരുന്നു ഭാര്യയുടെ ആക്രമണം. പിന്നീട് ഇരുവരും സ്ഥലം വിടുകയും ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR, THAHZILDAR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.