മാള: എസ്.എൻ.ഡി.പി യോഗം സൈബർസേന ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൈബർസേന മാള യൂണിയൻ നേതൃയോഗത്തിന്റെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റും മാള യൂണിയൻ വൈസ് പ്രസിഡന്റുമായ രജീഷ് മാരിയ്ക്കൽ നിർവഹിച്ചു. സൈബർസേന ജില്ലാ കമ്മിറ്റി അംഗം എം.എൽ ആദർശ് അദ്ധ്യക്ഷത വഹിച്ചു. സൈബർസേന ജില്ലാ ചെയർമാൻ ഹരിശങ്കർ പുല്ലാനി മുഖ്യപ്രഭാഷണം നടത്തി. മാള യൂണിയൻ കൺവീനർ കെ.എസ് സുബീഷ്, കേന്ദ്രസമിതി ജോയിന്റ് സെക്രട്ടറി ചിന്തു ചന്ദ്രൻ, യൂത്ത് മൂവ്മെന്റ് ജില്ലാ ജോയിന്റ് കൺവീനർ സി.പി.പ്രബിൻ, ഇന്ദ്രപ്രസാദ്, അഖിൽ ശ്രീധർ, ഹരികൃഷ്ണൻ, ഹരി, ശൈലരാജ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |