തൃശൂർ: ക്ഷീരമേഖലയിലെ ശാസ്ത്രീയ രീതികളും നൂതന അറിവും കർഷകർക്ക് പകർന്നു നൽകാനായി കേരള ഫീഡ്സ് ആരംഭിക്കുന്ന ഫെസിലിറ്റേഷൻ കേന്ദ്രം (ഫേസ്) മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ.ചിഞ്ചുറാണി മേയ് മൂന്നിന് നാടിന് സമർപ്പിക്കും. കേരള ഫീഡ്സിന്റെ പുതിയ ഉൽപന്നങ്ങളുടെയും പുതുക്കിയ വെബ്സൈറ്റിന്റെയും ഉദ്ഘാടനവും നടക്കും.
കല്ലേറ്റുംകരയിലെ കേരള ഫീഡ്സ് വളപ്പിൽ രാവിലെ 10ന് മന്ത്രി ഡോ.ആർ.ബിന്ദു അദ്ധ്യക്ഷയാകും. ടി.എൻ.പ്രതാപൻ എം.പി മുഖ്യാതിഥിയാകും. പുതിയ വെബ്സൈറ്റ് ഉദ്ഘാടനം മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിക്കും. കേരള ഫീഡ്സിന്റെ കല്ലേറ്റുംകര പ്ലാന്റ് വളപ്പിലാണ് ക്ഷീരകർഷകർക്കായുള്ള ഫെസിലിറ്റേഷൻ കേന്ദ്രം നിർമ്മിച്ചിരിക്കുന്നത്. രണ്ട് മാസം വരെ പ്രായമുള്ള കോഴിക്കുഞ്ഞുങ്ങൾക്കുള്ള ചിക്ക് മാഷ്, കറവപ്പശുക്കളുടെ ഊർജ്ജക്കുറവ് പരിഹരിക്കാനും പാലുൽപാദനം കൂട്ടാനും സഹായിക്കുന്ന മിൽക്ക് ബൂസ്റ്റർ, കിടാരികൾക്കുള്ള തീറ്റയായ 20 കിലോയുടെ കാഫ് സ്റ്റാർട്ടർ എന്നിവയാണ് പുറത്തിറക്കുന്നത്. കേരള ഫീഡ്സ് ചെയർമാൻ കെ.ശ്രീകുമാർ, അസി. ജനറൽ മാനേജർ ഉഷ പത്മനാഭൻ, കെ.എഫ്.എൽ എം.ഡി ഡോ.ബി.ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ്, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ സൈമൺ, കെ.ആർ.ജോജോ, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.എ.കൗശിഗൻ, മിൽമ എം.ഡി ഡോ.പാട്ടീൽ സയോഗ് സുഭാഷ് റാവു തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |