SignIn
Kerala Kaumudi Online
Friday, 20 September 2024 11.36 AM IST

കൂടൽമാണിക്യം ക്ഷേത്രോത്സവത്തിന് കൊടിയേറി

Increase Font Size Decrease Font Size Print Page
1

ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രത്തിലെ പത്തുദിവസത്തെ ഉത്സവത്തിന് രാത്രി 8.10നും 8.40നും മദ്ധ്യേ കൊടിയേറി. രാത്രി 7.30ന് ആചാര്യവരണത്തിനുശേഷം തന്ത്രി നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിയാണ് കൊടിയേറ്റിയത്.

കൊടിയേറ്റിന് മുന്നോടിയായി ഇന്നലെ രാവിലെ ബ്രഹ്മകലശപൂജ, പരികലശപൂജ, കുംഭേശകലശപൂജ, എതൃത്ത്പൂജ, ഉച്ചപൂജ, ബ്രഹ്മകലശാഭിഷേകം എന്നിവ നടന്നു. തുടർന്ന് കൂടൽമാണിക്യം കൂത്തമ്പലത്തിൽ മിഴാവ് ഒച്ചപ്പെടുത്തൽ, സൂത്രധാരകൂത്ത്, നങ്ങ്യാർകൂത്ത് എന്നിവ സംഘടിപ്പിച്ചു. 9.15ന് കൂടൽമാണിക്യം കിഴക്കെനടപ്പുരയിൽ മൃദംഗമേള സംഘടിപ്പിച്ചു.

ഉത്സവനാളുകളിൽ ദിവസവും രാവിലെ ഏഴിനും രാത്രി 7.45നും മാതൃക്കൽ ബലിദർശനം, ശീവേലി സമയത്ത് വാതിൽമാടത്തിൽ ബ്രാഹ്മണിപ്പാട്ട്, 11.30 മുതൽ 2.30 വരെ തെക്കെ ഊട്ടുപുരയിൽ അന്നദാനം, വൈകീട്ട് 5.30ന് ആനയൂട്ട് എന്നിവ നടക്കും. ഇന്നാണ് കൊടിപ്പുറത്ത് വിളക്ക്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.