തൃശൂർ : രാമവർമപുരം പൊലീസ് അക്കാഡമിയിൽ കൊവിഡ് കൂട്ട വ്യാപനം. പരിശീലനത്തിലുള്ള വനിതാ ബറ്റാലിയൻ - മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരിൽ 30 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വ്യാപനത്തെ തുടർന്ന് അക്കാഡമിയെ ക്ളസ്റ്ററായി പ്രഖ്യാപിച്ചു. ആർക്കും ആരോഗ്യ പ്രശ്നം ഇല്ലെന്ന് അധികൃതർ പറഞ്ഞു. അക്കാഡമിയിൽ വനിതാ ബറ്റാലിയന്റെയും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെയും പരിശീലനത്തിലുള്ള 152 പേരെയാണ് പരിശോധിച്ചത്. കൊവിഡ് സാഹചര്യത്തിൽ അക്കാഡമിയിൽ നടക്കുന്ന പരിശീലന പരിപാടികൾ ഒരാഴ്ചത്തേക്ക് നിറുത്തിയതായി അക്കാഡമി അധികൃതർ അറിയിച്ചു.
സൗജന്യ സംരംഭകത്വ പരിശീലനം
തൃശൂർ: കേരള ഇൻസ്റ്റിറ്റിയൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡിന്റെയും കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മൈക്രോ സ്മോൾ മീഡിയം എന്റർപ്രൈസസിന്റെയും ആഭിമുഖ്യത്തിൽ ഫിഷറീസ് ആൻഡ് അക്വാകൾച്ചർ എന്ന വിഷയത്തിൽ 15 ദിവസത്തെ സൗജന്യ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. കേരളത്തിലെ എസ്.സി വിഭാഗത്തിൽപെട്ട തൊഴിൽരഹിതരായ തെരഞ്ഞെടുത്ത 50 യുവതീ യുവാക്കൾക്ക് സ്റ്റൈപ്പെന്റോടെ 15 മുതൽ ജൂലായ് 1 വരെയും ജൂലായ് 4 മുതൽ 21 വരെയും കളമശ്ശേരി കീഡ് കാമ്പസിലാണ് പരിശീലനം. താത്പര്യമുള്ളവർ www.kied.info എന്ന വെബ്സൈറ്റ് സന്ദർശിച്ച് 9ന് മുമ്പ് അപേക്ഷിക്കണം. ഫോൺ: 0484 2532890, 7012376994.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |