തൃശൂർ: വൻനഗരങ്ങൾ വളരുന്നതോടൊപ്പം മനുഷ്യന് വാസയോഗ്യമല്ലാത്ത വിധം ലോകമാകെ മലിനമാകുന്നുവെന്നും അതിനെ പ്രതിരോധിക്കുന്നത് കേരളം പോലുള്ള ചെറിയ പ്രദേശങ്ങളായിരിക്കുമെന്നും ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരൻ സുദീപ് സെൻ. അയനം സാംസ്കാരിക വേദിയുടെ കവിതയും വർത്തമാനവും പരിപാടിയിൽ സംവദിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയെക്കുറിച്ച് ഒരുവിഭാഗം എഴുത്തുകാർ മാത്രം ചിന്തിച്ചാൽ പോരെന്നും അത് പൊതുസമൂഹത്തിന്റെ ഉത്കണ്ഠയാകണമെന്നും സുദീപ് സെൻ പറഞ്ഞു.
അയനം ഡോ. സുകുമാർ അഴീക്കോട് ഇടത്തിൽ നടന്ന പരിപാടിയിൽ അയനം ചെയർമാൻ വിജേഷ് എടക്കുന്നി അദ്ധ്യക്ഷനായി. നോവലിസ്റ്റ് ഇ. സന്തോഷ്കുമാർ, പി.എൻ. ഗോപീകൃഷ്ണൻ, ഡോ. അനു പാപ്പച്ചൻ, ഡോ. ശ്യാം സുധാകർ, പി.ബി. ഹൃഷികേശൻ, നിഷ മേനോൻ ചെമ്പകശ്ശേരി, രാജശ്രീ അച്യുതൻ, ടി.പി. ബെന്നി, ജോയ് ജോസഫ്, സുനിത പി.എം, എം.ആർ. മൗനീഷ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |