ചാലക്കുടി: സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ അവാർഡ് ലഭിച്ച കൊരട്ടി സ്റ്റേഷന് കേരളകൗമുദിയുടെ ആദരം. എസ്.എച്ച്.ഒ: ബി.കെ. അരുൺ അടക്കമുള്ള ഉദ്യോഗസ്ഥരെ കേരളകൗമുദി യൂണിറ്റ് ചീഫ് എൻ.എസ്. കിരൺ അഭിനന്ദിച്ചു. സ്റ്റേഷനുള്ള ഉപഹാരം എസ്.എച്ച്.ഒയ്ക്ക് കൈമാറി. കേരളകൗമുദി ചാലക്കുടി ലേഖകൻ കെ.വി. ജയൻ, അസി. മാർക്കറ്റിംഗ് മാനേജർ രോഹിൻ ജോയ് എന്നിവർ സംസാരിച്ചു. എസ്.എച്ച്.ഒ: ബി.കെ. അരുൺ നന്ദി അറിയിച്ചു.
ഐ.എഫ്.എസ്: നീതു കേരളത്തിൽ നിന്ന് രണ്ടാമത്
തൃശൂർ: കാർഷിക സർവകലാശാല ഫോറസ്ട്രി കോളേജിലെ പൂർവ വിദ്യാർത്ഥിനി നീതു ജോർജ് തോപ്പന് ഐ.എഫ്.എസ് പരീക്ഷയിൽ 28-ാം റാങ്ക് ലഭിച്ചു. കേരളത്തിൽ നിന്നുള്ളവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. മണ്ണുത്തി മുല്ലക്കര മുളയം റോഡ് പെരുമ്പള്ളിക്കുന്നിൽ ആഷിഷ് അലക്സിന്റെ ഭാര്യയും ഇടുക്കി കാന്തല്ലൂർ തോപ്പിൽ ഹൗസിൽ ജോർജ് ജോസഫിന്റെ മകളുമാണ്.
ഫോറസ്ട്രി കോളേജിൽ നിന്നും ബിരുദം നേടിയ നീതു രണ്ടാമത്തെ ശ്രമത്തിലാണ് ഐ.എഫ്.എസ്. നേടിയത്. എഴുത്തു പരീക്ഷയിൽ വിജയം നേടിയ നീതുവിന് കോളേജിലെ പ്ലേസ്മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ മോക്ക് ഇന്റർവ്യൂ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നൽകിയിരുന്നു.
ഉന്നത വിജയം നേടിയ നീതുവിനെ സർവകലാശാല വൈസ് ചാൻസലർ ഡോ.ആർ. ചന്ദ്രബാബു, കോളേജ് ഡീൻ ഡോ.ഇ.വി.അനൂപ് എന്നിവർ അഭിനന്ദിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി: കെ.വി. അബ്ദ്ദുൾ ഹമീദ് പ്രസിഡന്റ്, എൻ.ആർ. വിനോദ് കുമാർ ജന. സെക്രട്ടറി
തൃശൂർ: വ്യാപാരി വ്യാവസായി ഏകോപന സമിതി ജില്ലാ കൗൺസിൽ യോഗം സംസ്ഥാന പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ് അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റായി കെ.വി. അബ്ദുൾ ഹമീദ്, ജനറൽ സെക്രട്ടറിയായി എൻ.ആർ. വിനോദ് കുമാർ എന്നിവരെ തിരഞ്ഞെടുത്തു. ജോയ് മൂത്തേടൻ, ജോർജ്ജ് മണ്ണുമ്മൽ, പി. പവിത്രൻ, കെ.എ. അസ്സി, പി. നാരായണൻകുട്ടി, ലൂക്കോസ് തലക്കോട്ടൂർ, സെബാസ്റ്റ്യൻ മഞ്ഞളി, കെ.കെ. ഭാഗ്യനാഥൻ, വി.ടി. ജോർജ്ജ്, ടി.എസ്. വെങ്കിട്ടറാം, ജോഷി മാത്യു തേറാട്ടിൽ, സിജോ ചിറക്കേക്കാരൻ, ബിജു എടക്കളത്തൂർ എന്നിവരെ കൗൺസിൽ യോഗം തെരഞ്ഞെടുത്തു. കെട്ടിട ഉടമകൾക്കും കുടിയാന്മാരായ വാടകക്കാർക്കും തുല്യനീതി ഉറപ്പാക്കുന്ന കെട്ടിട വാടക നിയന്ത്രണ നിയമം ഉടൻ നടപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ, ജോയ് മൂത്തേടൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |