SignIn
Kerala Kaumudi Online
Thursday, 19 September 2024 10.54 AM IST

പഞ്ചഗുസ്തി ദേശീയ ജേതാക്കൾക്ക് സ്വീകരണം

Increase Font Size Decrease Font Size Print Page
1

തൃശൂർ: ദേശീയ പഞ്ചഗുസ്തി പുരുഷ, വനിതാ വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ കേരള താരങ്ങൾക്ക് തൃശൂർ വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നാളെ 2.30ന് സ്വീകരണം നൽകുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. പുരുഷവിഭാഗത്തിൽ തുടർച്ചയായ 31-ാം വർഷവും വനിതാ വിഭാഗത്തിൽ ഒമ്പതാം വർഷവുമാണ് കേരളം ചാമ്പ്യൻമാരാകുന്നത്.

കോർപറേഷൻ ഓഫീസിനു മുന്നിൽ നിന്നുള്ള സ്വീകരണജാഥ 4.30ന് സ്റ്റേഡിയത്തിലെത്തും. മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മേയർ എം.കെ. വർഗീസ് അദ്ധ്യക്ഷത വഹിക്കും. മുൻമന്ത്രി വി.എസ്. സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തും. കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജൻ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ, വൈസ് പ്രസിഡന്റ് ബിന്നി ഇമ്മട്ടി എന്നിവർ പ്രസംഗിക്കും.

ജൂനിയർ ഗേൾസിൽ കണ്ണൂരിലെ അനാമിക വി. രാജേഷ്, യൂത്ത് ഗേൾസിൽ കോഴിക്കോട്ടെ ശ്രയ എം.കെ എന്നിവർ ചാമ്പ്യൻ ഒഫ് ചാമ്പ്യൻ പട്ടം കരസ്ഥമാക്കി. ദേശീയ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയ താരങ്ങൾക്ക് ഒക്ടോബറിൽ ടർക്കിയിൽ നടക്കുന്ന ലോകചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാം. പത്രസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജോജി എളൂർ, ജില്ലാ വൈസ് പ്രസിഡന്റ് ജയ്‌മോൻ അന്തിക്കാട് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.