തൃശൂർ: സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി 11,12 തീയതികളിൽ ചലച്ചിത്രമേള സംഘടിപ്പിക്കും. 11 ന് മലയാളത്തിലെ സംവിധായകൻ കമൽ മേള ഉദ്ഘാടനം ചെയ്യും. ജബ്ബാർ പട്ടേൽ സംവിധാനം നിർവഹിച്ച ഡോ.ബാബാസഹേബ് അംബേദ്കറായിരിക്കും ആദ്യം പ്രദർശിപ്പിക്കുക. സംഗീത നാടക അക്കാഡമി തോപ്പിൽ ഭാസി നാട്യഗൃഹത്തിലാണ് പ്രദർശനം നടക്കുക. പ്രവേശനം സൗജന്യം. സമാപന ഉദ്ഘാടനം റവന്യൂ മന്ത്രി കെ.രാജൻ നിർവഹിക്കും. സംവിധായകരായ മധുപാൽ, പ്രിയനന്ദൻ, ജിബു ജേക്കബ്, ഷൈജു അന്തിക്കാട്, നടൻ സുധി കോപ്പ, നടി കെ.പി ഉമ, നേതാക്കളായ കെ.കെ.വത്സരാജ്, വി.എസ്.സുനിൽകുമാർ, പി.ബാലചന്ദ്രൻ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. 20 ഓളം ചിത്രങ്ങൾ പ്രദർശിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |