SignIn
Kerala Kaumudi Online
Thursday, 19 September 2024 12.10 PM IST

അച്യുതവാര്യർ സ്മാരക പുരസ്‌കാരം കെ.അരുൺ കുമാറിനും കെ.വി.കലയ്ക്കും

Increase Font Size Decrease Font Size Print Page
achuthawarrier

തൃശൂർ: പത്രപ്രവർത്തകനും എക്‌സ്പ്രസ് മുൻ പത്രാധിപരുമായിരുന്ന ടി.വി.അച്യുതവാര്യരുടെ സ്മരണയ്ക്ക് തൃശൂർ പ്രസ് ക്ലബ് ഏർപ്പെടുത്തിയ അച്യുതവാര്യർ സ്മാരക പുരസ്‌കാരം പ്രഖ്യാപിച്ചു. പത്രങ്ങളിലെ മികച്ച മുഖപ്രസംഗമായി മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച, കെ.വി.കല എഴുതിയ 'സമൂഹ അടുക്കളകൾ വ്യാപകമാവട്ടെ' തിരഞ്ഞെടുക്കപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസിലെ കെ.അരുൺ കുമാർ തയ്യാറാക്കിയ 'ആനത്തോഴർ' ആണ് ചാനലുകളിലെ മികച്ച വാർത്താധിഷ്ഠിത പരിപാടി. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കാവുമ്പായി ബാലകൃഷ്ണൻ, രേണു രാമനാഥ്, ബാബു വെളപ്പായ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പുരസ്‌കാര നിർണയം നടത്തിയത്. ഈ മാസം 28ന് പ്രസ് ക്ലബ് ഹാളിൽ സ്പീക്കർ എം.ബി.രാജേഷ് പുരസ്‌കാര സമർപ്പണം നടത്തുമെന്ന് കാവുമ്പായി ബാലകൃഷ്ണൻ, ഒ.രാധിക, പോൾ മാത്യു, അരുൺ എഴുത്തച്ഛൻ എന്നിവർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR, ACHUTHAWARRIER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.