തൃശൂർ: കവികളുടെ കൂട്ടായ്മയായ കാവ്യശിഖയുടെ 'കടമ്മനിട്ട കാവ്യോത്സവ'ത്തിൽ ദേശീയ പുരസ്കാര ജേതാവ് നഞ്ചിയമ്മ മുഖ്യാതിഥിയാകും. 21 ന് രാവിലെ 10 മുതൽ കൊരട്ടി പഞ്ചായത്ത് കുഴൂർ നാരായണ മാരാർ ഓഡിറ്റോറിയത്തിലാണ് കാവ്യശിഖയുടെ സംഗമം. കാവ്യാലാപനം, ദൃശ്യാവിഷ്കാരം, സംഘഗാനം, പുല്ലാങ്കുഴൽ, പുസ്തകപ്രദർശനം എന്നിവയാണ് പരിപാടി. വള്ളത്തോൾ, മാധവിക്കുട്ടി, മുല്ലനേഴി, കുഞ്ഞുണ്ണിമാഷ്, എൻ.വി.കൃഷ്ണവാരിയർ എന്നീ മഹാപ്രതിഭകളുടെ നാമധേയത്തിലുള്ള ടീമുകളിൽ നിന്നുള്ള നൂറോളം കവികളാണ് പങ്കെടുക്കുന്നത്. പരോഗമന കലാസാഹിത്യ സംഘം, സമത സാംസ്കാരിക വേദി, കൊരട്ടി പഞ്ചായത്ത് വായനശാല എന്നിവയുടെ ആതിഥേയത്വത്തിൽ നടക്കുന്ന കാവ്യോത്സവം പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |