SignIn
Kerala Kaumudi Online
Friday, 20 September 2024 2.13 PM IST

പ്രവാസി ക്ഷേമ പദ്ധതികൾക്ക് കേന്ദ്രസഹായം അനുവദിക്കണം

Increase Font Size Decrease Font Size Print Page
1
കേ​ര​ള​ ​പ്ര​വാ​സി​ ​സം​ഘ​ത്തി​ന്റെ​ ​സ​മാ​പ​ന​ ​സ​മ്മേ​ള​നം​ ​തൃ​ശൂ​ർ​ ​റീ​ജ്യ​ണ​ൽ​ ​തി​യേ​റ്റ​റി​ൽ​ ​സി.​പി.​എം​ ​പൊ​ളി​റ്റ് ​ബ്യൂ​റോ​ ​അം​ഗം​ ​എ.​വി​ജ​യ​രാ​ഘ​വ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു.

തൃശൂർ: പ്രവാസി ക്ഷേമ പദ്ധതികൾക്ക് കേന്ദ്രസഹായം അനുവദിക്കണമെന്ന് പ്രവാസി സംഘം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. പ്രവാസി പുനരധിവാസ പദ്ധതികൾക്ക് ബാങ്കുകൾ കൂടുതൽ ഉദാര സമീപനം സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സമാപന സമ്മേളനം സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. പ്രവാസി രംഗത്ത് മികച്ച സംഭാവനകൾ നൽകിയ പ്രവാസികളായ സിദ്ദിഖ് അഹമ്മദ്, ജെ.കെ.മേനോൻ, എം.ഷാനവാസ്, പ്രദീപ് ചേമ്പിൽ, കെ.ബി.മുരളി എന്നിവരെയാണ് ആദരിച്ചത്. ഭാരവാഹികളായി അഡ്വ.ഗഫൂർ പി.ലില്ലീസ് (പ്രസിഡന്റ് ), കെ.വി.അബ്ദുൾ ഖാദർ (സെക്രട്ടറി), ബാദുഷ കടലുണ്ടി (ട്രഷറർ), വൈസ് പ്രസിഡന്റുമാർ: സി.കെ.കൃഷ്ണദാസ്, കെ.വിജയകുമാർ, പീറ്റർ മാത്യു, ഇ.എം.പി.അബൂബക്കർ, ഷാഫിജ. സെക്രട്ടറിമാർ : പി.സെയ്താലിക്കുട്ടി, ആർ.ശ്രീകൃഷ്ണപിള്ള, പി.കെ.അബ്ദുള്ള, സജീവ് തൈക്കാട്, എക്‌സിക്യൂട്ടീവ് അംഗങ്ങൾ: വി.കെ.ഉമ്മർ, പ്രശാന്ത് കൂട്ടാമ്പള്ളി, എം.യു.അഷ്‌റഫ് എന്നിവരെ തെരഞ്ഞെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.