കൂർക്കഞ്ചേരി : ശ്രീമാഹേശ്വര ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം വിശേഷാൽ പൂജകളോടും, ദീപക്കാഴ്ച്ചയോടും കൂടി ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രികളുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു. തുടർന്ന് അഷ്ടബന്ധ സഹസ്രകലശത്തിലേക്ക് ആദ്യ സംഭാവന കൂപ്പൺ സമർപ്പണവും നടന്നു. ക്ഷേത്രം മേൽശാന്തി വി.കെ.രമേഷ് ശാന്തി, എസ്.എൻ.ബി.പി യോഗം പ്രസിഡന്റ് സദാനന്ദൻ വാഴപ്പുള്ളി, സെക്രട്ടറി മുകുന്ദൻ കുരുമ്പേപറമ്പിൽ, ട്രഷറർ പ്രസാദ് പരാരത്ത്, എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി കെ.വി.സദാനന്ദൻ, ഡോ.വി.കെ.ഗോപിനാഥൻ, ഗോപി, സച്ചിദാനന്ദൻ ശാന്തി, എസ്.എൻ.ബി.പി യോഗം ഭരണസമിതി അംഗങ്ങളായ വിനേഷ് തയ്യിൽ, കെ.കെ.ജയൻ. ഉന്മേഷ് പാറയിൽ, ആർ.മോഹനൻ, അനൂപ് കുമാർ, പി.ബി.സുനിൽകുമാർ, പയ്യപ്പൻ, കെ.വി.ജിനേഷ്, കെ.പി.പ്രസന്നൻ, സന്തോഷ് കിളവൻപറമ്പിൽ, കെ.കെ.പ്രകാശൻ, ടി.ആർ.രഞ്ചു എന്നിവർ പങ്കെടുത്തു.
ശ്രീമാഹേശ്വര ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം വിശേഷാൽ പൂജകളോടും, ദീപക്കാഴ്ച്ചയോടും കൂടി ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രികളുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു.
സംഘാടക സമിതി രൂപീകരിച്ചു
കൊടുങ്ങല്ലൂർ: പി. വെമ്പല്ലൂർ ഗവ. എൽ.പി സ്കൂളിന്റെ ശതാബ്ദി ആഘോഷത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ ഉദ്ഘാടനം ചെയ്തു. ശതാബ്ദി വിപുലമായി ആഘോഷിക്കാൻ വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |