SignIn
Kerala Kaumudi Online
Thursday, 19 September 2024 6.37 PM IST

ഭാരത് ജോഡോ യാത്ര : 2321 നേതാക്കൾ ഗൃഹസന്ദർശനത്തിന്

Increase Font Size Decrease Font Size Print Page
bharat

തൃശൂർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയുടെ പ്രചരണാർത്ഥം എന്റെ ബൂത്ത് എന്റെ അഭിമാനം എന്ന മുദ്രാവാക്യവുമായി ജില്ലയിലെ 2321 ബൂത്തുകളിൽ 2321 കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ ഭവന സന്ദർശനവും ഫണ്ട് ശേഖരണവും നടത്തിയതായി ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അറിയിച്ചു.

22, 24, 25 തിയതികളിലായി പര്യടനം നടത്തുന്ന ഭാരത് ജോഡോ യാത്ര വിജയിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ നേതാക്കളും പ്രവർത്തകരും മുഴുവൻ വീടുകളിലും സന്ദർശനം നടത്തി. ജില്ലാതല ഉദ്ഘാടനം നാട്ടികമണ്ഡലത്തിലെ 32 ാം ബൂത്തിൽ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ നിർവഹിച്ചു. മുൻ മേയർ ഐ.പി പോൾ, നെന്മണിക്കരയിൽ അഡ്വ. ജോസഫ് ടാജറ്റ്, ചേലക്കരയിൽ രാജേന്ദ്രൻ അരങ്ങത്ത്, വടക്കാഞ്ചേരിയിൽ കെ.അജിത്കുമാർ, കുന്നംകുളത്ത് ജോസഫ് ചാലിശ്ശേരി , ഗുരുവായൂരിൽ ഒ.അബ്ദുൾറഹിമാൻ കുട്ടി, മണലൂരിൽ കെ.കെ.ബാബു , കയ്പ്പമംഗലത്ത് കെ.എഫ്.ഡൊമിനിക്, കൊടുങ്ങല്ലൂരിൽ ടി.എം.നാസർ, ഇരിങ്ങാലക്കുടയിൽ മുനിസിപ്പൽ ചെയർമാൻ സോണിയ ഗിരി, ചാലക്കുടിയിൽ സനീഷ് കുമാർ ജോസഫ് എം.എൽ.എ , പുതുക്കാട് കെ.ഗോപാലകൃഷ്ണൻ, അളഗപ്പനഗറിൽ കല്ലൂർ ബാബു , ഒല്ലൂരിൽ കെ.ബി.ശശികുമാർ, അയ്യന്തോളിൽ എ.പ്രസാദ്, പാവറട്ടിയിൽ സി.സി.ശ്രീകുമാർ, പാറളത്ത് സി.ഒ.ജേക്കബ് എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR, BHARATHJODO
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.