തൃശൂർ : ഭാരതത്തിന്റെ ശാശ്വതമായ വിജ്ഞാനനിധി സംരക്ഷണത്തിനായി സമൂഹത്തിന്റെ സഹകരണം അനിവാര്യമാണെന്ന് ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടു. വടക്കേമഠം, തെക്കേ മഠം, നടുവിൽ മഠം എന്നിവ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഠത്തിലെത്തിയ അദ്ദേഹത്തെ പൂർണകുംഭം നൽകി സ്വീകരിച്ചു. തെക്കേ മഠം മൂപ്പിൽ സ്വാമിയാർ വാസുദേവാനന്ദ ബ്രഹ്മാനന്ദ ഭൂതി, ഇളമുറ സ്വാമിയാർ നരസിംഹാനന്ദ ബ്രഹ്മാനന്ദഭൂതി, നടുവിൽ മഠം മൂപ്പിൽ സ്വാമിയാർ, നീലകണ്ഠ ഭാരതികൾ, അഡ്വ.പി.പരമേശ്വരൻ, മുല്ലമംഗലം നാരായണൻ, വടക്കുമ്പാട്ട് നാരായണൻ, ആർ.എസ്.എസ് നേതാക്കളായ പി.എൻ.ഈശ്വരൻ, കെ.ബലറാം, കെ.എസ്.സുദർശൻ എന്നിവർ സന്നിഹിതരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |