ഗുരുവായൂർ: ജില്ലാ അത്ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ ജില്ലാ അമേച്വർ അത്ലറ്റിക് മത്സരങ്ങൾക്ക് തുടക്കം. ഇന്നലെ രാവിലെ മുതൽ വൈകിട്ട് വരെ 35 ഇനങ്ങൾ പിന്നിട്ടപ്പോൾ 108 പോയിന്റ് നേടി തൃശൂർ എക്സൽ അത്ലറ്റിക് അക്കാഡമി മുന്നിലെത്തി. 98 പോയിന്റോടെ സെന്റ് എലിസബത്ത് ഇംഗ്ലീഷ് സ്കൂൾ രണ്ടാം സ്ഥാനത്തും 93 പോയിന്റുമായി ഗുരുവായൂർ സ്പോർട്സ് അക്കാഡമി (ജി.എസ്.എ.) മൂന്നാം സ്ഥാനത്തുമെത്തി. ജില്ലയിലെ സ്പോർട്സ് ക്ലബ്ബുകളും സ്കൂളുകളുമായി 32 കേന്ദ്രങ്ങളിൽ നിന്നുള്ള കായിക താരങ്ങളാണ് മാറ്റുരയ്ക്കുന്നത്. അണ്ടർ 14, 16, 18, 20 ആൺ പെൺ വിഭാഗങ്ങളിൽ 800 പേർ മത്സരത്തിനുണ്ട്. മത്സരം ഇന്ന് സമാപിക്കും. പ്രിൻസിപ്പാൾ ഡോ.എം.ഹരിനാരായണൻ അമേച്വർ മീറ്റ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന അത്ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ.നാരായണൻ നമ്പൂതിരി അദ്ധ്യക്ഷനായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |