SignIn
Kerala Kaumudi Online
Thursday, 19 September 2024 7.04 PM IST

ദുരന്ത ലഘൂകരണ ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം

Increase Font Size Decrease Font Size Print Page
disaster

തൃശൂർ: അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം 13 ന് രാവിലെ 9 ന് പാണഞ്ചേരി ഗവൺമെന്റ് എൽ.പി സ്‌കൂൾ ഗ്രൗണ്ടിൽ മന്ത്രി കെ.രാജൻ നിർവഹിക്കും. മന്ത്രി ഡോ.ആർ.ബിന്ദു അദ്ധ്യക്ഷത വഹിക്കും. സ്‌കൂൾ ദുരന്ത നിവാരണ പ്ലാനുകൾ എല്ലാ സ്‌കൂളിലും നടപ്പിലാക്കാനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും യൂണിസെഫും സംയുക്തമായി വികസിപ്പിച്ച 'ഉസ്‌കൂൾ' ആപ്പിന്റെ പ്രകാശനം ടി.എൻ.പ്രതാപൻ എം.പി നിർവഹിക്കും. ദുരന്ത പ്രതിരോധാവബോധം സൃഷ്ടിക്കാനായി ദുരന്ത നിവാരണ അതോറിറ്റി നടപ്പിലാക്കുന്ന 'സജ്ജം' പരിപാടിയുടെ ഭാഗമായി പൊതുജനങ്ങൾക്കായി മോക്ഡ്രിൽ, എക്‌സിബിഷൻ, പ്രത്യേക പരിശീലന പരിപാടികൾ എന്നിവ സംഘടിപ്പിക്കും. കൃഷിമന്ത്രി പി.പ്രസാദ്, യൂണിസെഫ് ഇന്ത്യ സോഷ്യൽ പോളിസി ചീഫ് ഹ്യുൻ ഹീ ബാൻ എന്നിവരും പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR, DISASTER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.