തൃപ്രയാർ: 23-ാം തൃപ്രയാർ നാടകവിരുന്ന് വെള്ളിയാഴ്ച മുതൽ ആരംഭിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത്, ജനറൽ കൺവീനർ കെ.വി. രാമകൃഷ്ണൻ എന്നിവർ അറിയിച്ചു. പ്രിയദർശിനി ഓഡിറ്റോറിയത്തിൽ വൈകിട്ട് ആറിന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സി.സി. മുകുന്ദൻ എം.എൽ.എ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ, നാടക സിനിമാ രചയിതാവ് ഹേമന്ദ് കുമാർ എന്നിവർ പങ്കെടുക്കം. തുടർന്ന് കാഞ്ഞിരപ്പള്ളി അമല തിയ്യറ്റേഴ്സ് കടലാസിലെ ആന അരങ്ങേറും. 16ന് അമ്പലപ്പുഴ സാരഥിയുടെ സമം, 17ന് തിരുവനന്തപുരം സൗപർണികയുടെ ഇതിഹാസം, 18ന് കൊല്ലം അസീസിയുടെ ജലം, 19ന് അങ്കമാലി പൂജയുടെ കാണാമറയത്ത്, 20ന് കോഴിക്കോട് രംഗഭാഷയുടെ മൂക്കുത്തി, 21ന് ബ്രഹ്മ വള്ളുവനാടിന്റെ രണ്ടു നക്ഷത്രങ്ങൾ, 22ന് തിരുവനന്തപുരം സംഘ കേളിയുടെ മക്കളുടെ ശ്രദ്ധയ്ക്ക് എന്നീ നാടകങ്ങളും അവതരിപ്പിക്കും. സമാപന സമ്മേളനം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ പി.സി. ശശിധരൻ, സുദേവൻ വേളയിൽ, കെ.ആർ. മധു എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |