കൊടുങ്ങല്ലൂർ: ഫിഷറീസ് വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായുള്ള ബയോഫ്ലോക്ക് മത്സ്യക്കൃഷിയുടെ വിളവെടുപ്പ് നടത്തി.
മത്സ്യകർഷകനായ കൃഷ്ണന്റെ വസതിയിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ എം.യു. ഷിനിജ അദ്ധ്യക്ഷയായി.
വി.ആർ. സുനിൽകുമർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫിഷറീസ് പ്രൊജക്ട് കോ- ഓർഡിനേറ്റർ എ.എ. സിമി, അനിത ബാബു, ലത ഉണ്ണിക്കൃഷ്ണൻ, എൽസി പോൾ, കൗൺസിലർ ഹിമേഷ് എന്നിവർ സംസാരിച്ചു.
അക്വാകൾച്ചർ പ്രമോട്ടർമാരായ ശ്രുതി, സോധിക അച്ചു, രജിത ഉല്ലാസ്, രേഷ്മ രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |